ഗൾഫ് എയർ ഇനി കോഴിക്കോടേയ്ക്കും


മനാമ : ഗൾഫ് എയർ ഈ വർഷം മുതൽ ബഹ്റൈനിൽ നിന്ന് കോഴിക്കോടേയ്ക്ക് സർവ്വീസ് ആരംഭിക്കുന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു. 2023ഓടെ അറുപതിലധികം പുതിയ സ്ഥലങ്ങളിലേയ്ക്ക് കൂടി സർവ്വീസുകൾ ആരംഭിച്ച് കൊണ്ട് കന്പനിയുെട വളർച്ച നിർണ്ണായകമാക്കാനുള്ള ഒരുക്കത്തിലാണ് ഗൾഫ് എയർ. 

ഏഷ്യാ പസഫിക്, യുറോപ്പ്, ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ധം, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേയ്ക്കും സർവ്വീസുകൾ തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ പുതിയ 39 പുതിയ ബോയിംങ്, എയർബസ് വിമാനങ്ങൾ വാങ്ങിക്കൊണ്ട് വിമാന കന്പനികളുടെ മുൻനിരയിൽ എത്താനുള്ള യത്നത്തിലാണ് കന്പനി. അഞ്ച് ബോയിങ് ഡ്രീംലൈൻസ് 7879, രണ്ട് എയർബസ് എ320 ഇൗ വർഷത്തിന്റെ അവസാനത്തോടെ ഗൾഫ് എയർ സ്വന്തമാക്കുമെന്നും ഗൾഫ് എയർ അറിയിച്ചു. മെച്ചപ്പെട്ട സേവനം ഉറപ്പ് നൽകുന്ന ഗൾഫ് എയർ സർവ്വീസ് നിലവിൽ വരുന്നത് പ്രാവാസികൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

You might also like

Most Viewed