കെ.സി.എ സ്ഥാ­നാ­ർ­ത്ഥി­പ്പട്ടി­ക പ്രസി­ദ്ധീ­കരി­ച്ചു­


മനാമ : കേരളാ കാത്തലിക് അസോസിയേഷന്റെ അടുത്ത പ്രവർത്തന വർഷത്തേയ്ക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 10 സ്ഥാനങ്ങളിലേയ്ക്ക് 20 പേരാണ് പത്രിക നൽകിയിട്ടുള്ളത്. പരസ്പര ധാരണയിൽ പാനലുകളായിട്ട് മത്സരിക്കുന്നത് കൂടാതെ സ്വതന്ത്രരും മത്സര രംഗത്ത് ഉണ്ട്. നിലവിലെ ഭരണ സമിതിലെ പലരും പത്രിക സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഭരണ സമിതിയിലെ മുഴുവൻ പേരും മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പാക്കാം. നിലവിലെ ഭരണ സമിതിയുടെ പിന്തുണയുള്ള ഒരു വിഭാഗവും മറ്റൊരു വിഭാഗവും തമ്മിലുള്ള മത്സരമാണ് നടക്കാൻ സാധ്യത.

400ഓളം അംഗങ്ങളുള്ള കെ.സി.എയിൽ പകുതി അംഗങ്ങൾ പോലും വരിസംഖ്യ കൃത്യമായി അടച്ച് അംഗത്വം പുതുക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വോട്ടവകാശം ലഭിക്കാനായി കൂടുതൽ അംഗങ്ങൾ തങ്ങളുടെ കുടിശ്ശിക അടച്ചു തീർക്കുമെന്നാണ് കരുതുന്നത്. പ്രവാസികൾക്കിടയിൽ വളരെ പ്രധാനപ്പെട്ട സംഘടന എന്ന നിലയിൽ കെ.സി.എയുടെ ഭരണം തങ്ങൾക്കനുകൂലമാക്കാൻ എല്ലാ പാനലുകളും സ്ഥാനാർത്ഥികളും അണിയറ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിക്കഴിഞ്ഞു. പത്രിക പിൻവലിക്കാനുള്ള സമയ പരിധിയായ 19ാം തീയ്യതികൂടി കഴിഞ്ഞാൽ മത്സര രംഗത്ത് ആരൊക്കെ ഉണ്ടാകുമെന്ന ചിത്രം വ്യക്തമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed