ബജറ്റ് ചർ­ച്ച ശ്രദ്ധേ­യമാ­യി­


മനാമ : ബി.കെ.എസ് ബാബുരാജ് ഹാളിൽ നടന്ന കേന്ദ്ര-−സംസ്ഥാന ബജറ്റ് ചർച്ച അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായി. യോഗത്തൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ബഹ്‌റിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷണ പിള്ള അദ്ധ്യക്ഷനായിരുന്നു. 

തുടർന്ന് സെക്രട്ടറി എൻ.കെ. വീരമണി, ജോയ് വെട്ടിയാടൻ എന്നിവർ പ്രസംഗിച്ചു. ബഹറൈൻ ചാപ്റ്റർ സെക്രട്ടറിയും, കാനു ഗ്രൂപ്പ് ഓഡിറ്റ് മാനേജറുമായ സി.വി സന്തോഷ് ബജറ്റിന്റെ വിവിധ വശങ്ങളിലേയ്ക്ക് ആഴത്തിലുള്ള വിശദീകരണങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് മുൻ ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി മെന്പറും സാമൂഹ്യ വിമർശകമായ സജി മാർക്കോസ് ബജറ്റിന്റെ മാനുഷിക സാമൂഹ്യ വശത്തെ ആസ്പദമാക്കി സംസാരിച്ചു. അവേശകരമായ ചർച്ചയിൽ നിരവധി പേർ ആശയങ്ങളും, വിമർശനങ്ങളും പങ്കുവെച്ചു. സുനിൽ തോമാസ്, പങ്കജ്, അനിൽ വെങ്കോട്, നാസർ, കെ.ആർ നായർ, അജികുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഫിറോസ് തിരുവത്ര പരിപാടികൾ നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed