വി­സ്ഡം ഗാ­തറിംഗ് സംഘടി­പ്പി­ച്ചു­


മനാമ: ഐ.സി.എഫിന്റെ ആഭിമുഖ്യത്തിൽ വിസ്ഡം ഗാതറിംഗ് സംഘടിപ്പിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറും, ട്രെയിനറുമായ ഡോ. ബി.എം മുഹ്‌സിൻ പേഴ്സണാലിറ്റി ഡെവലെപ്മെന്റ് ക്ലാസ് അവതരിപ്പിച്ചു. നോട്ടക് പദ്ധതി വിശദീകരണം ആർ.എസ്.സി നാഷണൽ വിസ്‌ഡം കൺവീനർ നജുമുദീൻ നിർവ്വഹിച്ചു.ധാർമിക പാതയിൽ നിന്നുകൊണ്ട് പ്രൊഫഷനലായ ആളുകളെ കണ്ടെത്തുകയും, അവരിലൂടെ പ്രവാസികൾ നിരന്തരം തൊഴിൽ മേഖലയിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും, തൊഴിൽ മേഖലയിലെ ഉയർച്ച ലക്ഷ്യം െവച്ച് തൊഴിൽ മേഖല വളർത്തിയെടുക്കുക, വിദ്യാഭ്യാസ രംഗത്തെ തുടർപഠനത്തിന് അവസരമൊരുക്കുക, ആവശ്യാനുസരണം പ്രൊഫഷണൽ കോഴ്സുകളുടെ ട്രെയിനിംഗ് ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ടീം വിസ്‌ഡം ലക്ഷ്യം വെയ്ക്കുന്നത്.ബഹ്റൈനിൽ മുഹറഖ്, ഗുദൈബിയ, മനാമ, റിഫാ, ഇസാടൗൺ, സൽമാബാദ് എന്നീ പ്രദേശങ്ങളിൽ ടീം വിസ്ഡത്തിന്റെ സാമൂഹിക പ്രവർത്തങ്ങൾ നിലവിൽ നടന്നുവരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ.സി.എഫ് ലീഡർമാരായ മമ്മുട്ടി ഉസ്താദ്, സുബൈർ കെ.പി, ഷാഫി വെളിയംകോട്, സിയാദ് എ.പി, നാസർ ഫൈസി തുടങ്ങിയവർ വേദിയിൽ സാന്നിധ്യം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed