തി­ലകന്റെ­ തി­രോ­ധാ­നത്തിന് രണ്ടാ­ഴ്ച


മനാമ: കണ്ണൂർ സ്വദേശിയും ഫുട്ബോൾ കോച്ചുമായ തിലകനെ ബഹ്റൈനിൽ നിന്നും കാണാതായി രണ്ടാഴ്ചയായിട്ടും ഇതുവരെ യാതൊരു തുന്പും ലഭിക്കാത്തത് പ്രവാസികളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഫെബ്രുവരി 4ന് (ഞായറാഴ്ച) രാവിലെ മുതലാണ് ഇദ്ദേഹത്തെ ഹൂറയിലെ താമസ സ്ഥലത്ത് നിന്നും കാണാതാകുന്നത്. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. 

പ്രമുഖ സ്ഥാപനമായ ടൈറ്റാനിയം അടക്കമുള്ള കന്പനികൾക്ക് വേണ്ടി ബൂട്ട് അണിഞ്ഞിരുന്ന തിലകൻ അഞ്ച് വർഷം മുൻപാണ് ബഹ്റൈനിലെത്തിയത്. ഇവിടെ കാര്യമായ ജോലി ഒന്നും തരപ്പെടാതിരുന്നതിനെ തുടർന്ന് ഒരു കന്പനിയിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. ഒന്നര വർഷം മുൻപ് അദ്ദേഹത്തിന്റെ നാട്ടുകാരനും ബഹ്‌റൈനിലെ പൊതുപ്രവർത്തകനുമായ അഡ്വ. ലതീഷ് ഭരതനാണ് ഒരു ഫുട്ബോൾ അക്കാദമി സ്ഥാപിക്കുകയും അതിന്റെ കോച്ചായി തിലകനെ നിയമിക്കുകയും ചെയ്യുന്നത്. മനസ്സിനിഷ്ടപ്പെട്ട തൊഴിൽ രംഗത്തേയ്ക്ക് കടന്ന് വന്നതിന്റെ സന്തോഷത്തിലായിരുന്നു തിലകനെന്ന് അഡ്വ. ലതീഷ് പറഞ്ഞു. കഴിഞ്ഞ മാസമാണ് എം.ബി.എ കഴിഞ്ഞ് നിൽക്കുന്ന മകൾക്ക് വിസ വേണമെന്ന് തന്നോട് ആവശ്യപ്പെട്ട
ത് പ്രകാരം വിസ തയ്യാറാക്കിയത്. വിസ മകൾക്ക് അയച്ചു കൊടുക്കുകയും വിമാന ടിക്കറ്റ് ഉടൻ തന്നെ അയക്കാമെന്ന് പറഞ്ഞ് ജനുവരി 22ന് നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് വിളിച്ചിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. എന്തെങ്കിലും തിരക്ക് കാരണമായിരിക്കാം എന്ന് കരുതി സമാധാനിച്ചിരിക്കുന്പോഴാണ് ഫെബ്രുവരി 4 മുതൽ അദ്ദേഹത്തെ ബഹ്റൈനിൽ നിന്നും കാണാനില്ലെന്ന വിവരം അറിയുന്നതെന്ന് മകൻ വൈശാഖ് പറഞ്ഞു.

പ്രവാസികളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിലും ഓൺലൈൻ മീഡിയകളിലും തിരോധാന വാർത്ത ഷെയർ ചെയ്യപ്പെടുന്നുണ്ടെങ്കിലും സാമൂഹ്യ പ്രവർത്തകർ ഇദ്ദേഹത്തിന്റെ കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആശങ്കയും ചില സുഹൃത്തുക്കൾ പങ്കുവെച്ചു. തിലകനെ എത്രയും പെട്ടെന്ന് കണ്ടെത്താൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തുകയോ ഇന്ത്യയിൽ നിന്നുള്ള ഭരണാധികാരികൾ അടക്കമുള്ളവരുടെ ഇടപെടലോ ഉടൻ തന്നെ നടത്തണമെന്നുള്ള ആവശ്യം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഉന്നയിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed