പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം; ബഹ്‌റൈനും യു.എൻ.ഐ.ഡി.ഒയും കൈകോർക്കുന്നു
മനാമ: പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്‌റൈനും യു.എൻ.ഐ.ഡി.ഒയും കൈകോർക്കുന്നു. വൈദ്യുതി ജലവിഭവ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ മിർസ, ഇന്നലെ യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (യു.എൻ.ഐ.ഡി.ഒ), ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പ്രോഗ്രാം തലവൻ ഡോ. ഹാഷിം ഹുസൈൻ, മറ്റ് നിരവധി ഉദ്യോഗസ്ഥരെയും സ്വാഗതം ചെയ്തു.
വീടുകളിലും സ്ഥാപനങ്ങളിലും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം ഉപയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ലക്ഷ്യമായ ഊർജ്ജ കാര്യക്ഷമത കൈവരിക്കാനും, അത് പോലുള്ള മറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി യു.എൻ.ഐ.ഡി.ഒയും സുസ്ഥിരമായ ഊർജ്ജ യൂണിറ്റും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെയും ഊർജ്ജ കാര്യക്ഷമതയുടെയും മേഖലയിൽ ചെറിയ പ്രോജക്ടുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പരിശീലന പരിപാടികൾ നൽകാൻ അവരുടെ സംഘടന തയ്യാറാണെന്ന് ഡോ. ഹുസൈൻ പറഞ്ഞു.

