സർക്കാർ ജീ­വനക്കാർ പൊ­ണ്ണത്തടി­ മൂ­ലമു­ള്ള ആരോ­ഗ്യപ്രശ്നം നേ­രി­ടു­ന്നു­


മനാമ: ബഹ്‌റൈനിലെ പൊതുമേഖലയിലെ ജീവനക്കാർ കടുത്ത ആരോഗ്യ പ്രശ്നങ്ങ ളാണ് നേരിടുന്നതെന്ന് സർവ്വേ. അനാരോഗ്യകരമായ ജീവിതരീതി നയിക്കുന്നതിലൂടെ ജീവന് തന്നെ ഭീഷണിയാകുന്ന അസുഖങ്ങളാണ് ഇവരെ പിടികൂടുന്നത്. 

ഒരു ആരോഗ്യ സംരക്ഷണ സർവ്വേ നടത്തിയതിൽ നിന്ന് 90 ശതമാനത്തിലധികം സർക്കാർ ജീവനക്കാരും അധിക ഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് കണ്ടെത്തി. 50000ത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ നിന്നും 7000 പേരെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തയത്. ഇതിൽ 42 ശതമാനം പേർക്ക് ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളതായും തെളിഞ്ഞു. ‘നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക’ എന്ന ക്യാന്പയ്നിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഇങ്ങനെയൊരു സർവ്വേ സംഘടിപ്പിച്ചത്. 2010 മുതൽ 2017 വരെയുള്ള വർഷങ്ങളിലാണ് സർവ്വേ നടത്തിയത്.

ശാരീരത്തിലും പെരുമാറ്റത്തിലുമുള്ള പ്രശ്നങ്ങൾ, ജീവനക്കാർക്കിടയിൽ നേരത്തേ കണ്ടെത്തുന്നതിൽ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം 2010ൽ ആരംഭിച്ചതാണ് ‘നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക’ എന്ന ക്യാന്പയ്ൻ എന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് ഫാമിലി മെഡിസിൻ ആന്റ് പബ്ലിക് ഹെൽത്ത് കൺസൾട്ടന്റ് ഡോ. കവ്താർ അൽ ഈദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed