സാമൂഹ്യ പ്രതിബദ്ധതയ്‌ക്കുള്ള പുരസ്കാരം കായിക, യുവജനകാര്യ മന്ത്രാലയത്തിന്
മനാമ: എം.വൈ.എസ് ലൊക്കേറ്റർ പ്രൊജക്ടിന് കായിക, യുവജനകാര്യ മന്ത്രാലയം സാമൂഹ്യ പ്രതിബദ്ധതയ്‌ക്കുള്ള പുരസ്കാരം നേടി. മീറ്റ് ഐ.സി.ടി കോൺഫറൻസ് ആന്റ് ബഹ്റൈൻ ഇന്റർനാഷണൽ ടെക്നോളജി എക്സിബിഷനിൽ വെച്ച് പുരസ്കാരം കൈമാറി.
ഗൾഫ് ഹോട്ടലിലെ ഗൾഫ് എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ, ട്രാൻസ്പോർട്ടേഷൻ ആന്റ് ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ അഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കായിക, യുവജനകാര്യ മന്ത്രി ഹിഷാം ബിൻ മുഹമ്മദ് അൽ ജൊവ്ദർ പുരസ്കാരം ഏറ്റുവാങ്ങി.

