എ​ത്യോ​​­​​പ്യ​യി​ൽ അ​ടി​​­​​യ​ന്ത​രാ​​­​​വ​സ്ഥ പ്രഖ്യാപിച്ചു


സർ‍ക്കാർ‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ എത്യോപ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹെയ്‌ലിമറിയം ദെസലെഗന്‍റെ
അപ്രതീക്ഷിത രാജിക്ക് പിന്നാലെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിക്കാൻ സാധിക്കാത്തതോടെയാണ്  ഹെയ്‌ലിമറിയം പ്രധാനമന്ത്രി പദവിയൊഴിഞ്ഞത്. 

രാജ്യത്തിന്‍റെ സമാധാനത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. കഴിഞ്ഞ വർഷമാണ് 10 മാസത്തെ അടിയന്തരാവസ്ഥ അവസാനിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed