സുഹൃത്തിനെ കൊലപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിക്കുള്ള ശിക്ഷ സെപ്തംബർ 30ന്


മനാമ: വായ്പ്പ നൽകിയ തുക തിരികെ തരാത്തതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശി സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സെപ്തംബർ 30ന് ശിക്ഷ പ്രഖ്യാപിക്കും. കടം കൊടുത്ത 150 ബഹ്‌റിൻ ദിനാർ ആവശ്യപ്പെട്ട ദിവസം തിരിച്ച് നൽകാത്തതാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാകാനും കൊലപാതകത്തിൽ‍ കലാശിക്കാനും ഇടയാക്കിയത്. പൊട്ടിയ ബൾബ് ഉപയോഗിച്ചാണ് കൊല നടത്തിയത്.ഡ്രൈവിംഗ് ലൈസൻ‍സ് പുതുക്കാനാണ് കുറ്റക്കാരൻ സുഹൃത്തിൽ നിന്നും കടം നൽ‍കിയ പണം തിരികെ ചോദിച്ചത്. പക്ഷെ ഇയാൾ പണം നൽകാനുള്ള നടപടിയൊന്നും കൈക്കൊള്ളാഞ്ഞതാണ് തന്നെ പ്രകോപിതനാക്കിയതെന്നാണ് പ്രതി കോടതിയിൽ മൊഴി നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed