ലുലു ജോബ് ഫെയർ: 50 സ്വദേശികളുടെ തൊഴിൽ കരാറുകൾ ഒപ്പിട്ടു

മനാമ: ആലി റംലി മാളിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് നടത്തിയ ജോബ് ഫെയറിലൂടെ തൊഴിൽ ലഭിച്ച 50 ബഹ്റിൻ സ്വദേശികളുടെ തൊഴിൽ കരാറുകൾ കഴിഞ്ഞ ദിവസം ഒപ്പിട്ടു. തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി സബഹ് അൽ ദൊസ്സരി ലുലു ഹൈപ്പർ മാർക്കറ്റ് റീജിണൽ ഡയറക്ടർ ജുസർ രൂപവാല എന്നിവരുടെ സാന്നിധ്യത്തിലാണ് തൊഴിൽ ലഭിച്ച 200 പേരിൽ 50 പേരുടെ തൊഴിൽ കരാറുകൾ ഒപ്പിട്ടത്. ജൂൺ 11ന് ബഹ്റിൻ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാനാണ് ലുലു ജോബ് ഫെയർ ഉദ്ഘാടനം ചെയ്തത്.