പ്രത്യേക കളക്ഷൻ ഒരുക്കി ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സ്

മനാമ : വാലന്റൈൻസ് ഡേയോടനുബന്ധിച്ച് ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിൽ പ്രത്യേക കളക്ഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഗോൾഡ് സിറ്റിയിലെയും, റിഫയിലെ ലുലുവിലെയും ഡ്രീം ഗോൾഡ് ആന്റ് ഡയമണ്ട്സിൽ പുതു തലമുറയ്ക്കായി ഫെബ്രുവരി 14ന് വ്യത്യസ്ത ഡിസൈനിലുള്ള നിരവധി കളക്ഷനുകൾ അന്നേദിവസം രണ്ട് ഷോ റൂമുകളിൽ ലഭ്യമാകും. പരസ്പരം സമ്മാനങ്ങൾ നൽകാവുന്ന തരത്തിലുള്ള ഹൃദയാകൃതിയിലുള്ള 18 കാരറ്റ് ഡയമണ്ട്സ് പ്രണയദിനത്തിൽ തങ്ങളുടെ ഷോറൂമുകളിൽ നിന്ന് ലഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ്, മാനേജിങ് ഡയറക്ടർ രാജ ഇസ്മയിൽ ബായ്ഗ് എന്നിവർ പറഞ്ഞു.