പ്രണയദി­ന കളക്ഷനു­മാ­യി­ ജ്വല്ലറി­കളു­ടെ­ പ്രമോ­ഷനു­കൾ


മനാമ : പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവരും അവരുടെ പ്രിയപ്പെട്ടവർക്ക് എന്നും അമൂല്യമായത് നൽകാനാണ് കഴിവതും ശ്രമിക്കുക. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളിൽ പ്രണയിതാക്കൾ സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകി പ്രണയം കൈമാറാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് എന്നും എപ്പോഴും ഇഷ്ടമുള്ള ആഭരണങ്ങൾ തന്നെയാണ് പുരുഷന്മാർ നൽകുന്നതും. പുതിയ കാലത്ത് സ്ത്രീകൾ പുരുഷന്മാർക്കും പ്രണയ സമ്മാനങ്ങൾ കൈമാറുന്നത് സ്വർണം, വജ്ര ആഭരണങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ ബഹ്‌റൈനിലെ പ്രമുഖ ജ്വല്ലറികളിലെല്ലാം പ്രത്യേകം വാലന്റൈൻസ് ഡേ കളക്ഷനുകൾ എത്തിക്കഴിഞ്ഞിരുന്നു. 

പ്രത്യേകം ഡിസൈൻ ചെയ്ത വാലന്റൈൻ കളക്ഷനുകൾ പ്രമോഷനുകളോടെയും വിലക്കുറവിലുമാണ് ജ്വല്ലറികളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. വിശ്വാസ്യത, പാരന്പര്യം, എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ഉപഭോക്താക്കൾ ഇത്തരം സ്ഥാപനങ്ങളിൽ എത്തുന്നത്. ആഭരണ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ ഗ്രൂപ്പുകൾ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പലരും പ്രണയ സമ്മാനങ്ങൾ വാങ്ങിക്കുന്നതിന് വേണ്ടി തങ്ങളുടെ സ്ഥാപനങ്ങളിൽ എത്തിയതായി മാനേജ്മെന്റ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed