അശ്രദ്ധമായ ഡ്രൈവിങ് : ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ


മനാമ : കഴിഞ്ഞയാഴ്ച തലസ്ഥാന നഗരിയിലെ രക്ഷാപ്രവർത്തനത്തിനിടയിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ പകർത്തുകയും സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും ചെയ്ത ആംബുലൻസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ഇയാളെ തൊഴിലിൽനിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തു. ബഹ്‌റൈൻ സ്വദേശിയായ ഡ്രൈവർ കഴിഞ്ഞ ആഴ്ച സ്നാപ്പ് ചാറ്റിലെ തന്റെ സ്വകാര്യ അക്കൗണ്ടിലാണ് വീഡിയോകൾ പോസ്റ്റുചെയ്തത്. തന്റെ ഡ്രൈവിംഗ് കഴിവുകളെക്കുറിച്ചും ജുഫൈറിൽനിന്നും തൻ രക്ഷിച്ച  വൃദ്ധ സ്ത്രീയെക്കുറിച്ചും വീഡിയോകളിൽ സംസാരിക്കുന്നുണ്ട്. ജുഫൈറിലെ അവാൽ അവന്യൂവിൽ 150 കിലോമീറ്ററിന് മുകളിലാണ് ഇയാൾ വാഹനമോടിച്ചത്. ഇതിനിടെ സൈറൺ ഇട്ട വാഹനം ചുവന്ന സിഗ്നലുകൾ അമിതവേഗത്തിൽ മറികടക്കുകയും ചെയ്തു. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed