പ്രവാസികൾക്ക് തണലായി കെ.പി.എഫ് ബഹ്റൈൻ; 34-ാമത് മെഡിക്കൽ ക്യാമ്പിൽ 400-ലധികം പേർ പങ്കെടുത്തു
പ്രദീപ് പുറവങ്കര
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈന്റെ നേതൃത്വത്തിൽ മനാമ അൽഹിലാൽ ആശുപത്രിയിൽ സംഘടിപ്പിച്ച 34-ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാമ്പത്തിക പ്രയാസങ്ങളും ജീവിതച്ചെലവിലെ വർധനവും മൂലം വിദഗ്ധ ചികിത്സ ലഭിക്കാൻ പ്രയാസപ്പെടുന്ന നാനൂറിലധികം പ്രവാസികളാണ് ക്യാമ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് മെഡിക്കൽ ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് കുറഞ്ഞ ചെലവിലും സൗജന്യമായും വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇത്തരം ക്യാമ്പുകൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അൽഹിലാൽ ആശുപത്രി പ്രതിനിധി കിഷോർ, കെ.പി.എഫ് രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി. സലീം, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി.
പ്രവാസികളുടെ ആരോഗ്യക്ഷേമത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കെ.പി.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവലായി മാറി ഈ സ്പെഷ്യലിസ്റ്റ് ക്യാമ്പ്. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽഹിലാൽ ആശുപത്രി മാനേജ്മെന്റ്, ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ഭാരവാഹികൾ അഭിനന്ദിച്ചു.
cvxzcvxzcvxz
asasads
ewef
adsasas
dfddfsfds
ddfsdsed
sasasas

