വാ­ഹനങ്ങളിൽ നി­ന്നും ബാ­റ്ററി­ മോ­ഷണം പതി­വാ­കു­ന്നു


മനാമ: നിർത്തിയിട്ട വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ഉമ്മൽഹസം ഭാഗത്ത് നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി വാഹനങ്ങളിൽ നിന്ന ബാറ്ററികൾ മോഷണം പോയതായി പോലീസിൽ പരാതികൾ ലഭിച്ചു. സിക്സ് വീലറുകൾ, വാട്ടർ 
ടാങ്ക് വാഹനങ്ങളിൽ നിന്നാണ് കൂടുതലും ബാറ്ററി മോഷണം നടന്നിട്ടുള്ളത്. ബാറ്ററികൾ എടുത്ത് കൊണ്ടുപോകുന്നത് 
വളരെ എളുപ്പമാണ് എന്നുള്ളത് കൊണ്ടാണ് മോഷണത്തിന് ഇത്തരം വാഹന
ങ്ങൾ മോഷ്ടാക്കൾ തിരഞ്ഞെടുക്കുന്നത്. 

പാർക്കിംഗ് സൗകര്യം ലഭിക്കാത്തതിനാൽ പലപ്പോഴും താമസ സ്ഥലത്തിനടുത്ത് നിന്നും ദൂരെയാണ് വാഹനങ്ങൾ പലരും നിർത്തിയിടുന്നത്. ആരുടേയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിൽ മോഷ്ടാക്കൾക്ക് അവരുടെ ഉദ്ദേശം നടപ്പിലാക്കുന്നതിന് അത് എളുപ്പവുമാകുന്നു. അടുത്തടുത്തായി നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് രാത്രിയുടെ മറവിൽ മോഷ്ടിക്കുന്നതിന് വളരെ സൗകര്യപ്രദമായ ഇടങ്ങളായി ഇത്തരം പ്രദേശങ്ങൾ മാറുകയാണ്. പലപ്പോഴും ബാറ്ററി ബോക്‌സിന് മേലെ ഘടിപ്പിച്ചിട്ടുള്ള ലോക്കുകൾ തകർത്താണ് മോഷ്ടാക്കൾ ബാറ്ററി കടത്തിക്കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ബാറ്ററി മോഷ്ടിക്കപ്പെട്ട പലരും പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു സംഘത്തെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഒടുവിൽ കേസ് ബാറ്ററി മോഷണസംഘം ഒത്ത് തീർപ്പിന് തയ്യാറായി നഷ്ടപരിഹാരം നൽകുകയായിരുന്നുവത്രെ. ഇതുപോലെ, വാഹനങ്ങളിൽ നിന്നും  മോഷ്ടിച്ചെടുത്ത പണമാണ് ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകുന്നതെന്ന് വാഹന ഉടമകൾ സംശയിക്കുന്നു. പലപ്പോഴും വാഹനങ്ങളിൽ നിന്നും പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed