മൈ­ത്രി­ സോ­ഷ്യൽ അസോ­സി­യേ­ഷൻ ഉംറ പദ്ധതി­ക്ക് തു­ടക്കമാ­യി­


മനാമ : മൈത്രി സോഷ്യൽ‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ‍ നടത്തുന്ന ജീവകാരുണ്യ പ്രവർ‍ത്തനങ്ങളുടെ ഭാഗമായി നിർദ്ധന പ്രവാസികളായിട്ടുള്ളവർ‍ക്ക് നൽ‍കിവരുന്ന ഉംറ തീർത്ഥാടന പദ്ധതിയുടെ ആദ്യ യാത്രയയപ്പ് കഴിഞ്ഞ ദിവസം ഗുദൈബിയ പാലസ് പള്ളിക്ക് സമീപത്തുള്ള ദാറുസ്സലാമിൽ‍ വെച്ച് നടന്നു.

ഉംറക്ക് പോകാൻ കഴിയാത്തവർ‍ക്കായി മൈത്രി സോഷ്യൽ‍ അസോസിയേഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ഉംറ പദ്ധതി. അതിന്‍റെ ആദ്യ യാത്രയയപ്പ് കഴിഞ്ഞ ദിവസം മൈത്രി സോഷ്യൽ‍ അസോസിയേഷൻ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഷിബു പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. 

ഓർ‍ഗനൈസിംഗ് സെക്രട്ടറി നിസാർ‍ കൊല്ലം അദ്ധ്യക്ഷനായിരുന്നു. ഉംറ വസ്ത്രം തീർത്ഥാടകനായ കാസർ‍ഗോഡ് സ്വദേശി ഷെരീഫ് മൈതീൻ‍കുഞ്ഞിന് നൽ‍കി റഹിം കരുനാഗപ്പള്ളി നിർ‍വ്വഹിച്ചു. യാത്രയയപ്പ് ചടങ്ങിൽ മൈത്രി ഭാരവാഹികളായ ഡോ. അബ്ദുറഹ്്മാൻ, ഷബീർ ക്ലാപ്പന, സിബിൻ സലിം, റിയാസ് ദാറുസ്സലാം, ഫിറോസ് പന്തളം, നിസാർ‍ കാഞ്ഞിപ്പുഴ, ഷാജി ചുനക്കര, സെയ്‌ഫുദീൻ, ഷാജഹാൻ തുടങ്ങിയവർ‍ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed