നോ­ർ­ക്ക തി­രി­ച്ചറി­യൽ കാ­ർ­ഡു­കൾ എത്തി­ : വി­തരണം ജനു­വരി­ 15 മു­തൽ‍


മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജമായെന്ന് ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡണ്ട് ആഷ്‌ലി രാജു ജോർജ്, ജനറൽ‍ സെക്രട്ടറി എൻ.കെ വീരമണി, നോർക്ക സെൽ കൺവീനർ എം.കെ സിറാജുദീൻ എന്നിവർ അറിയിച്ചു. കാർഡുകൾ‍ തരംതിരിക്കുന്നതിന് നിശ്ചിത സമയം ആവശ്യമായതിനാൽ‍ ജനുവരി 15 മുതൽ‍ കാർഡുകൾ‍ വിതരണം ചെയ്യപ്പെടുന്നതാണ്. 

കഴിഞ്ഞ കുറെ മാസങ്ങൾ ആയി ആയിരക്കണക്കിന് അപേക്ഷകൾ കെട്ടികിടക്കുക ആയിരുന്നുവെന്നും പുതിയ നോർക്ക റൂട്സ് കമ്മിറ്റിയും പ്രവാസി കമ്മീഷനും നിലവിൽ വന്നപ്പോൾ ഇത് പരിഹരിക്കുന്നതിനാണ് മുൻഗണന നൽകിയതെന്നും അറിയിച്ച ഭാരവാഹികൾ‍, അതിന്റെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം വഴി അപേക്ഷ സമർപ്പിച്ചിരുന്ന കാർഡുകൾ ഇപ്പോൾ ലഭ്യം ആയതെന്നും അറിയിച്ചു. 

കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഇത് സംന്ധിച്ച പരാതി പ്രവാസി കമ്മീഷണനിലും മുഖ്യമന്ത്രിയുടെ മുന്പാകെയും സമർപ്പിക്കുകയും ആവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തുകയും ഉണ്ടായി. അതിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മുടങ്ങി കിടന്ന മുഴുവൻ അപേക്ഷകളും പരിഗണിച്ചു ഉടൻ തീർപ്പാക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിര നിർദ്ദേശം നൽകുകയും തുടർന്ന് ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ നീങ്ങുകയും ഉണ്ടായി. ഇതിന്റെ ഫലമായാണ് വിതരണം മുടങ്ങി കിടന്നിരുന്ന മുഴവൻ കാർഡുകളും ഇപ്പോൾ ലഭ്യമായത്. ഇതിനായി പ്രവർത്തിച്ച എം.കെ സിറാജുദീന്റെ നേതൃത്വത്തിൽ ഉള്ള നോർക്ക കമ്മിറ്റിയെയും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കാർഡുകൾ ഇവിടെ എത്തിക്കുവാൻ സഹായിച്ച സിയാദ് എളംകുളം എന്നിവരെയും അഭിനന്ദിക്കുന്നതായി സമാജം ഭരണ സമിതി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed