ഏഴാമത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന് തുടക്കമായി


മനാമ : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒന്നരക്കിലോ ഗ്രാം വരെ സ്വർണ്ണം നേടാനും നൂറു ശതമാനം പണം തിരികെ ലഭിക്കാനും അവസരം. ഏഴാമത് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫർ ഒരുക്കിയിരിക്കുന്നത്. ഓരോ 250 ബഹ്‌റൈൻ ദിനാറിന്റെ പർച്ചേസിനും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിൽ നിന്നാണ് വിജയികളെ കണ്ടെത്തുക. 

നൂറ് സ്വർണ്ണ നാണയങ്ങൾ വരെയാണ് സമ്മാനം. ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയവരിൽ നിന്ന് വിജയികളായവർക്ക് തുക പൂർണമായും തിരികെ നൽകും. 22 ക്യാരറ്റ് സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കുന്പോൾ സീറോ ഡിഡക്‌ഷൻ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. എട്ട് ഗ്രാം സ്വർണ്ണനാണയങ്ങൾക്ക് ഈ കാലയളവിൽ പണിക്കൂലി ഈടാക്കുന്നതല്ല. ഓഫർ ഡിസംബർ 26 മുതൽ അടുത്ത വർഷം ഫെബ്രുവരി മൂന്ന് വരെ തുടരും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed