എം.ഡി.എ പ്രൊഡക്ഷൻസിന്റെ 'ശിർക്’ ജനുവരി അഞ്ചിന് തിയേറ്ററുകളിൽ എത്തും


മനാമ : എം.ഡി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുൻ പ്രവാസിയായ മനു കൃഷ്ണനും, മധുസൂദനൻ മാവേലിക്കരയും ചേർന്ന് നിർമ്മിച്ച്, മനു കൃഷ്ണ സംവിധാനം നിർവ്വഹിക്കുന്ന ‘ശിർക്’ എന്ന സിനിമ ജനുവരി അഞ്ചിന് തിയേറ്ററുകളിൽ എത്തും.ഫ്രയിം ടു ഫ്രയിം ആണ് സിനിമ പ്രദർശനത്തിന് എത്തിക്കുന്നത്. ബഹ്റൈനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തീകരിച്ച ‘ശിർക്കിൽ’ മുന്നൂറിൽ പരം കലാകാരൻമാർ അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ നടീ നടന്മാരെ കൂടാതെ ബഹ്റൈനിലെ പ്രമുഖ അഭിനയ പ്രതിഭകളും ഈ സിനിമയിൽ വേഷമിട്ടിട്ടുണ്ട്.

ജഗദീഷ്, ഇന്ദ്രൻസ്, കലാശാല ബാബു, വിനോദ് നാരായണൻ, ജയൻ ചേർത്തല, ഇടവേള ബാബു, മധുസുദനൻ മാവേലിക്കര, തിരുമല രാമചന്ദ്രൻ, മഞ്ജിത് നെയ്തശ്ശേരി, ഷാജി ലാൽ വിളപ്പിൽ ശാല, സഞ്ജു സലീം, അഫ്സൽ തിക്കോടി, ഷാജി അസീസ്, കുഞ്ചൻ ഷിബു, വിനോദ് എ, പ്രജിത് നന്പ്യാർ, സ്വാമിനാഥൻ ശേഖർ, മിജോഷ് മൊറാഴ, പ്രജിൽ മണിയൂർ, നിധീഷ് മയ്യിൽ, പ്രേമരാജൻ വട്ടവളപ്പിൽ, ഷിജു ഏഴോം, മാസ്റ്റർ പ്രണവ് വിപിൻ, മാസ്റ്റർ ആഹിൽ ഇസാൻ, മാസ്റ്റർ ആത്മജ്, അതിഥി റായ്, ശാന്തകുമാരി, ദിയ, ഉഷൈദ, ഫാത്തിമ ഖമീസ്, റീബ, ബേബി വർഷ, ബേബി അണിത, ബേബി തീർത്ഥ, ബേബി അമൽ ഖമീസ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed