സിനിമ പ്രേമികൾക്ക് ആവേശമായി ഹ്രസ്വചലച്ചിത്ര മേള

മനാമ : കൊച്ചി മെട്രോ ഇൻഡോ ഗൾഫ് ഹ്രസ്വചലച്ചിത്ര മേള അദ്‌ലിയ കാൾട്ടൻ ഹോട്ടലിൽ നടന്നു. പ്രമുഖ നടൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടന്നത്. ബഹ്‌റൈനി സിനിമ സംവിധായകൻ മുഹമ്മദ് റാഷീദ് ബുഅലി മുഖ്യാതിഥിയായിരുന്നു.
ആഗോള തലത്തിൽ ശ്രദ്ധേയമായ 50ലധികം ചെറുസിനിമകൾ പ്രദർശിപ്പിച്ചു. പ്രവാസം പ്രമേയമായി വരുന്ന സിനിമകളുടെ പാക്കേജും സ്വദേശികളുടെ സിനിമകളും ഉൾപ്പെടുത്തിയ ചലച്ചിത്രമേള സിനിമാപ്രേമികൾക്ക് ആവേശമായി. കൊച്ചി മെട്രോ ബഹ്റൈൻ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ബഹ്റൈനിലെ സിനിമ പ്രേമികൾക്കുള്ള ഇടമായി ഇത് വികസിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.