‘ബ്യുട്ടിഫുൾ ബഹ്റൈൻ’ ഫോട്ടോഗ്രാഫി മത്സരം ഇന്ന്
മനാമ : ബഹ്റൈൻ കേരളീയസമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് ഫ്യൂജി ഫിലിമും, ഐ പോയിന്റ് എപ്സണിന്റെയും സഹകരണത്തോടെ ഇന്ന് വൈകുന്നേരം 7:30ന് ‘ബ്യുട്ടിഫുൾ ബഹ്റൈൻ’ ഫോട്ടോഗ്രാഫി മത്സരവും, മൂന്ന് ദിവസത്തെ ഫോട്ടോ പ്രദർശനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബാബുരാജ് ഹാളിൽ വെച്ചായിരിക്കും പരിപാടി. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് 33735433 എന്ന നന്പറിൽ (ഷിബു കൃഷ്ണ) വിളിക്കാവുന്നതാണ്.

