ദേ­ശീ­യ ദി­നാ­ഘോഷം­ : ദീ­പപ്രഭയിൽ മു­ങ്ങി­ ബഹ്റൈ­ൻ‍


മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ദീപപ്രഭയിൽ‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും. പ്രത്യേകിച്ച് റിഫ പോലെയുള്ള ഇടങ്ങളിൽ‍ വളരെ ഉയർന്ന തരത്തിലുള്ള അലങ്കാര ബൾബുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. റിഫാ ക്ലോക്ക് ടവറിൽ പ്രത്യേക അലങ്കാരങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിയോടെ തെളിയുന്ന അലങ്കാര വിളക്കുകൾ‍ കാണാൻ‍ നിരവധി സന്ദർശകരാണ്  ഇവിടങ്ങളിൽ എത്തുന്നത്. അലങ്കരിച്ച ടവറിനു മുന്നിൽ നിന്ന് സെൽഫി എടുത്തും വീഡിയോകൾ റെക്കോർഡ് ചെയ്തും പലരും ദേശീയ ദിനത്തിന്റെ ആഘോഷങ്ങൾ സജീവമാക്കിത്തുടങ്ങി. റിഫ കഴിഞ്ഞാൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂളിന്റെ പരിസരത്തും മുഹറഖിലും എയർപോർട്ട് പരിസരങ്ങളും ദീപാലംകൃതമാക്കിയിട്ടുണ്ട്. അവന്യു മാൾ പരിസരവും വളരെ മനോഹരമായ ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ബഹ്‌റൈനിലെ  ഉയരമുള്ള പല കെട്ടിടങ്ങളും ഇത്തവണ ദീപാലങ്കാരങ്ങൾ കൊണ്ട് വർണ്ണാഭമാക്കിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed