ഓട്ടം ഫെയർ ജനുവരി 24 മുതൽ

മനാമ : ബഹ്‌റൈനിലെ പ്രധാന പ്രദർശനങ്ങളിൽ ഒന്നായ ഓട്ടം ഫെയർ ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കും. 18 ഓളം രാജ്യങ്ങളിൽ നിന്ന് 750ഓളം സംരംഭകർ വിവിധ രാജ്യങ്ങളിൽ നിന്നും ഈ പ്രദർശനത്തിനായി എത്തിച്ചേരുമെന്ന് കണക്കാക്കുന്നു. 20ാമത് തവണയാണ് ഈ പ്രദർശനം ബഹ്റൈനിൽ നടക്കുന്നത്.