ബി.കെ.എസ് വോളിബോളിന് ഇന്ന് തുടക്കം
മനാമ : ബഹ്റൈൻ കേരളീയ സമാജം ഇന്റർനാഷണൽ വോളിബാൾ ടൂർണ്ണമെന്റിന് ഇന്ന് വൈകുന്നേരം 7 മണിക്ക് തുടക്കമാവും. ടീം ഹരിയാന ഒപ്ടിമ ബി.കെ.എസിനും ചെന്നൈ ടീം കെ.എം.സി.സി ബഹ്റൈനും വേണ്ടി കളിക്കും. ബി.കെ.എസ് സ്പോർട്സ് സെക്രട്ടറി നൗഷാദ്, ടൂർണ്ണമെന്റ് ഡയറക്ടർ അജിത് കുമാർ തുടങ്ങിയവർ ടീമുകളെ എയർപോർട്ടിൽ സ്വീകരിച്ചു. ഉദ്ഘാടന മത്സരം ഇന്ന് ബി.കെ.എസ് ഒപ്ടിമയും ഗൾഫ് ദിവാനിയയും രണ്ടാം മത്സരം കെ.എം.സി.സി ബഹ്റൈനും, അൽ ഹയ്കി എന്നിവരും തമ്മിലാണ്.


