‘ഓൾ­ഡ് മാ­ർ­ക്കറ്റ്സ് കമ്മി­റ്റി­’ മനാ­മ സൂ­ക്കിന് വേ­ണ്ടി­ പദ്ധതി­കൾ ചർ­ച്ച ചെ­യ്തു­


മനാമ : പഴയ മനാമ സൂക്കിനുവേണ്ടി പദ്ധതികൾ ചർച്ച ചെയ്യാൻ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രിയിൽ (ബി.സി.സി.ഐ) ചേർന്ന ഓൾഡ് മാർക്കറ്റ് കമ്മിറ്റി തീരുമാനിച്ചു. സൂക്കിന്റെ വികസനത്തിനായി ബജറ്റിൽ വകയിരുത്തിയ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. മനാമ സൂക്ക് വെബ്സൈറ്റ് തുറക്കുന്നതിനെപ്പറ്റിയും കരകൗശലവസ്തുക്കൾക്കായി ഇൻകുബേറ്ററുകൾ സ്ഥാപിക്കുന്നതിനെപ്പറ്റിയും കമ്മിറ്റിയൽ തീരുമാനമായി.

ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫ, ബി.സി.സി.ഐ ഡെപ്യൂട്ടി ചെയർമാനും ഓൾഡ് മാർക്കറ്റ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് റാഷിദ് അൽ സായാനി എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.

പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാൻ സർക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ബി.ഇ.ടി.എ സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ പറഞ്ഞു. മികച്ച ടൂറിസ്റ്റ് കേന്ദ്രമായും വ്യാപാരകേന്ദ്രമായും മനാമ സൂക്കിനെ ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുഖ്യ ആകർഷണങ്ങളിലൊന്നായി മനാമ സൂക്ക് മാറ്റുന്നതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.സി.സി.ഐയുടെ ഡെപ്യൂട്ടി ചെയർമാനും ഓൾഡ് മാർക്കറ്റ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് റാഷിദ് അൽ സായാനി യോഗത്തിൽ അഭിപ്രായപ്പെട്ടു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed