ഭൂ­ചലനം ബഹ്‌റൈ­നി­ലും പരി­ഭ്രാ­ന്തി­ പരത്തി


മനാമ : ഇന്നലെ ബഹ്‌റൈനിൽ പലയിടത്തും ഉണ്ടായ ഭൂചലനം പരിഭ്രാന്തി പരത്തി. കുവൈത്തിലും ഇറാനിലും ഇറാഖിലും ഉണ്ടായ ശക്തമായ ഭൂചലനത്തിന്റെ അലയൊലികൾ ആയിരുന്നു ബഹ്‌റൈനിലും പ്രതിഫലിച്ചത്. മനാമ, ജുഫൈർ, സൽമാബാദ് തുടങ്ങിയ പല പ്രദേശങ്ങളിലെയും ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്ക് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബഹ്റൈൻ സമയം രാത്രി 9:30ഓടെ ആയിരുന്നു ഭൂചലനം.

അതിനിടെ കുവൈത്തിലും ഇറാനിലും ഉണ്ടായ ഭൂചലനത്തിന്റെ ദൃശ്യങ്ങൾ പലരും ബഹ്റൈനിലേതാണെന്ന രീതിയിൽ പ്രചരിപ്പിച്ചതോടെ പ്രവാസികൾ ആശങ്കയിലായി. എന്നാൽ രാജ്യത്ത് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed