ബഹ്‌റൈനിൽ ഭീകര പ്രവർത്തനം നടത്തിയ 10 പേർക്ക് ജീവപര്യന്തം


മനാമ: ഭീകര പ്രവർത്തനങ്ങൾ നടത്തിയ 10 പേർക്ക്, ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ഇവരുടെ പൗരത്വം റദ്ദാക്കുകയും ചെയ്തതായി ടെറർ ക്രൈം പ്രോസിക്യൂഷൻ ചീഫ് അഹമ്മദ് അൽ ഹമ്മദി ഇന്നലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഭീകര സംഘടന രൂപീകരിക്കുകയും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാണ് ശിക്ഷ. അനധികൃതമായി വാൾ ഉപയോഗിച്ചതിന് ഒൻപതാം പ്രതിയ്ക്ക് ഒരു മാസത്തെ തടവും 100 ബഹ്‌റൈൻ ദിനാർ പിഴയും അധികമായി ശിക്ഷ വിധിച്ചു.

നിയമ വിരുദ്ധമായി ഒരു ഭീകര സംഘടന രൂപീകരിക്കുക, അതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുക, സ്ഫോടകവസ്തുക്കളും ഉപകരണങ്ങളും ഉപയോഗിച്ച് വെടിക്കോപ്പുകളും മറ്റും ഉണ്ടാക്കുക, ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിൽ പരിശീലനം നേടുക എന്നീ കുറ്റങ്ങളാണ് ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഭീകര കുറ്റകൃത്യങ്ങൾക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന് ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

സാക്ഷി മൊഴികൾ, സംശയിക്കുന്നവരുടെ കുറ്റസമ്മതം, സാങ്കേതിക തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള തെളിവുകൾ പബ്ലിക് പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed