സോളർ റിപ്പോർട്ട് നിയമസഭയിൽ വച്ചശേഷം കുട്ടികളെ പത്രങ്ങൾ കാണിക്കരുതെന്ന് കാനം

ചേർത്തല : സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വച്ചതിന് ശേഷം സ്ത്രികളേയും കുട്ടികളെയും ദൃശ്യ−പത്ര മാദ്ധ്യമങ്ങൾ കാണിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് തെക്കൻമേഖല ജനജാഗ്രത യാത്രയ്ക്ക് നൽകിയ സ്വീകരണത്തി
ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ അപ്പൂപ്പൻ എന്താണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടികൾ ചോദിച്ചാൽ മറുപടി പറയാൻ ഒന്നുമുണ്ടാവില്ലെന്നും ഇതാണ് രാഷ്ട്രീയമെന്ന് പുതിയ തലമുറ ചിന്തിക്കുന്നതും ഭാവിയിൽ ദോഷം ചെയ്യുമെന്നും കാനം പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് സാധാരണ ആറുമാസത്തിനുള്ളിൽ സഭയിൽ വച്ചാൽ മതി.എന്നാൽ ഉടനെ വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് കൊണ്ടാണ് 9ന് തന്നെ സോളാർ റിപ്പോർട്ട് നിയമ സഭയിൽ വെയ്ക്കാൻ തീരുമാനിച്ചത്.കുറച്ചുനാളെങ്കിലും കോൺഗ്രസ് നേതാക്കൾ പുറത്തിറങ്ങി നടന്നോട്ടെയെന്ന് വിചാരിച്ചായിരുന്നു ഇത്.എന്നാൽ രമേശ് ചെന്നിത്തലയുടെ നിർബന്ധ ബുദ്ധിയാണ് ഇത് വേഗത്തിലാക്കിയതെന്നും കാനം പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രി പി.തിലോത്തമൻ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.പുരുഷോത്തമൻ,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ,എൻ.എസ്.ശിവപ്രസാദ്,ജലജ ചന്ദ്രൻ, കെ.രാജപ്പൻ നായർ, എ.എസ്.സാബു,തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ എൻ.എസ്.എസ് യൂണിയൻ ഓഫിസിന് മുന്നിൽ നിന്ന് തുറന്ന ജീപ്പിലാണ് കാനത്തെ സമ്മേള വേദിയിലേക്കെത്തിച്ചത്. വാദ്യമേളങ്ങളുടെ അകന്പടിയോടെ നൂറൂകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്. മന്ത്രി പി.തിലോത്തമനും, കെ.പ്രസാദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.