പൊതുമേഖലാ സ്ഥാപനങ്ങളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തും : മന്ത്രി എ.സി.മൊയ്തീൻ

ചവറ : കെ.എം.എം.എൽ. എം.എസ്.പ്ലാന്റിലെ നടപ്പാലം തകർന്ന സംഭവം ആവർത്തിക്കാതിരിക്കാനാി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീൻ. ചവറയിൽ പാലം തകർന്ന് അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നടപ്പാലം ഉടൻ നിർമ്മിക്കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പാലത്തിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകൾ കയറിയതാണ് പാലം തകരാൻ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യവസായ വകുപ്പ് ചീഫ് അഡീഷണൽ സെക്രട്ടറി പോൾ ആന്റണിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് കിട്ടും. ജില്ലാ ഭരണകൂടവും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2001−ൽ നിർമ്മിച്ച പാലത്തിന് പരിസരവാസികൾ ആരോപിക്കുന്നതു പോലെ അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചിരുന്നോ എന്ന് പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം ബന്ധപ്പെട്ട അനുബന്ധ കേന്ദ്രങ്ങളിലും സുരക്ഷ വിലയിരുത്താൻ സുരക്ഷാ ഓഡിറ്റ് നടത്തും. മരണപ്പെട്ടവരുടെ കുടുംബത്തിന് കന്പനിയുടെ ഇൻഷുറൻസ് തുകയായ ഇരുപത്തിയൊന്ന് ലക്ഷം രൂപയും സർക്കാരിന്റെ പത്ത് ലക്ഷവും നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് കന്പനി വഹിക്കുെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുണ്ടാകുന്പോൾ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗ തിയിലാക്കുന്നതിനു പകരം ദുരന്തത്തെ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സോമപ്രസാദ് എം.പി., എൻ.വിജയന്‍ പിള്ള എം.എൽ.എ, കെ.എൻ ബാലഗോപാൽ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.