പ്രവാ­സി­ തൊ­ഴി­ലാ­ളി­കളു­ടെ­ മെ­ഡി­ക്കൽ ​​പരി­ശോ­ധനകൾ സ്വകാ­ര്യവത്കരി­ച്ചു­


മനാമ : പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിൽ ഉടമകൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടികൾ സുഗമമാമാകുമെന്ന് ആരോഗ്യമന്ത്രി ഫയിഖ ബിൻത് സഈദ് അൽ സലേഹ് പറഞ്ഞു.

ഇത് സംബന്ധിച്ച് ലേബർ റഗുലേറ്ററി അതോറിറ്റിയുമായും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ), ഇൻഫർമേഷൻ ആന്റ് ഇലക്ട്രോണിക് ഗവൺമെന്റ് വിഭാഗം എന്നിവയുമായി ആരോഗ്യ മന്ത്രാലയം ചർച്ചകൾ നടത്തി. പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിൽ സ്വകാര്യമേഖലയ്ക്ക് കൈമാറും. എൻ.എച്ച്.ആർ.എ ലൈസൻസുകൾ നൽകുകയും നിരീക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. എൻ.എച്ച്.ആർ.എ ലൈസൻസിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള സേവനങ്ങൾ, നിശ്ചിത തുകയ്ക്ക് സാധാരണക്കാരിൽ എത്തിക്കാൻ സ്വകാര്യ വിതരണക്കാർ പ്രതിജ്ഞാബദ്ധരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed