ഐ.എസിനെ തുരത്തും വരെ അമേരിക്കൻ സൈന്യം ഇറാഖിൽ തുടരും

വാഷിംഗ്ടൺ : അമേരിക്കൻ സൈന്യം ഇസ്ലാമിക് േസ്റ്ററ്റ് ഭീകരരെ തുരത്തുന്നതു വരെ ഇറാഖിൽ തുടരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. ഇറാഖ് ഭരണകൂടത്തിന്‍റെ അഭ്യർത്ഥന മാനിച്ചാണ് അമേരിക്കൻ സൈന്യത്തെ ഇവിടേക്കയച്ചതെന്നും അതിനാൽ ഭീകരരെ ഇവിടെ നിന്ന് പൂർണമായി ഇല്ലാതാക്കിയതിനു ശേഷമേ സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് അമേരിക്ക ചിന്തിക്കൂ എന്നും ടില്ലേഴ്സൺ വ്യക്തമാക്കി.