‘വർക്ക് അറ്റ് ഹൈറ്റ് ’ സെമിനാർ സംഘടിപ്പിച്ചു

മനാമ : ഉയരം കൂടിയ കെട്ടിടങ്ങളിലും അപകടകരമായ വർക്ക് സൈറ്റുകളിലും ജോലി ചെയ്യുന്നവരുടെ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് ബഹ്‌റൈൻ തൊഴിൽ - സാമൂഹ്യ മന്ത്രാലയത്തിന്റെയും ഐ.സി.ആർ.എഫിന്റെയും ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് ‘വർക്ക് അറ്റ് ഹൈറ്റ്’ സെമിനാർ സംഘടിപ്പിച്ചു.
ഐ.സി.ആർ.എഫ് ഭാരവാഹികൾ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ, ജീവനക്കാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ഈ സെമിനാറിൽ സംബന്ധിച്ചു. എഫ് ചെയർമാൻ ഭഗവാൻ അസർപോട്ട, ജനറൽ സെക്രട്ടറി അരുൾ ദാസ്, തൊഴിൽ മന്ത്രാലയം സീനിയർ ഒക്കുപ്പേഷണൽ സേഫ്റ്റി ഓഫീസർമാരായ മുസ്തഫ അൽ ഷെയ്ഖ്, ഹുസൈൻ അൽ ഹുസൈനി എന്നിവരും സംസാരിച്ചു.