ജി.സി.സി പ്രതിസന്ധിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നിഷേധിച്ച് വ്യവസായ മന്ത്രി
മനാമ : ഖത്തർ പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞ ആഴ്ച വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അഭിപ്രായങ്ങൾ വ്യവസായ − വാണിജ്യ ടൂറിസം വകുപ്പ് മന്ത്രി സയിദ് ബിൻ റാഷിദ് അൽ സയാനി നിഷേധിച്ചു. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അൽ സയാനി സ്ഥിരീകരിച്ചു.
ഖത്തറുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ദീർഘകാലത്തേക്ക് തുടരുമെന്ന് കരുതുന്നില്ലെന്നും പ്രതിസന്ധികൾ ബഹ്‌റൈന്റെ സന്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്നും പല വാർത്താ ഏജൻസികളും അൽ സയാനിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നിവർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഭീകരതയ്ക്കെതിരേ പോരാടാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ ഏർപ്പെടില്ലെന്നും അൽ സയാനി പറഞ്ഞു.


