നിർമ്മാണ മേഖലയിൽ നിക്ഷേപ്പിക്കുന്നവരുടെ താൽപ്പര്യങ്ങൾ മാറുന്നുവെന്ന് പ്രമുഖ ബിൽഡർ

മനാമ : കേരളത്തിൽ റിയൽ എേസ്റ്ററ്റ് മേഖലയിൽ നിക്ഷേപിക്കുന്നവരുടെ താത്പര്യങ്ങൾ മാറി വരുന്നുണ്ടെന്ന് പ്രമുഖ ബിൽഡറും, കെട്ടിട നിർമ്മാണ രംഗത്തെ വിദഗ്ദ്ധനും, എലിക്സർ ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. ജോൺ മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസം ബഹ്റൈനിൽ അരങ്ങേറിയ ‘ദേവസംഗീതം’ പരിപാടിയുടെ ഗ്രാൻഡ് സ്പോൺസറെന്ന രീതിയിൽ ബഹ്റൈനിലെത്തിയ ഡോ. ജോൺ മാത്യു 4 പി.എം ന്യൂസിന് നൽകിയ പ്രത്യേക അഭിമഖത്തിൽ സംസാരിക്കവെ ആണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
മെട്രോ നഗരങ്ങളിൽ മാത്രം ഫ്ളാറ്റുകൾ വാങ്ങുന്ന രീതിയിൽ നിന്നും മലയാളികൾ മാറിയിട്ടുണ്ട്. നാട്ടിൻ പുറങ്ങളിലും നല്ല കെട്ടിട നിർമ്മാണ പദ്ധതികളാണ് ഇപ്പോൾ ഉണ്ടായിവരുന്നത്. ഇപ്പോൾ നഗരങ്ങളിൽ നിന്നും മാറി ഗ്രാമങ്ങളിൽ കൂടി ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ആളുകൾക്ക് താൽപ്പര്യമുണ്ടെന്നും ഈ സാധ്യത കണക്കിലെടുത്താണ് എലിക്സിർ കോർപ്പറേറ്റ്സ് വെണ്ണികുളം, തിരുവല്ല മേഖലകളിൽ പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. വെണ്ണികുളത്ത് അന്പത് വില്ലകൾ താമസത്തിന് തയ്യാറായി കഴിഞ്ഞു. തിരുവല്ലയിൽ 12 നിലയുള്ള ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ എല്ലാ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റുകളും എന്നാൽ ഗ്രാമത്തിൽ ജീവിക്കുന്ന പ്രതീതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെണ്ണിക്കുളത്തെ വില്ലകളിൽ 5 സെന്റ്, 10 സെന്റ് വിസ്തീർണ്ണമുള്ള സ്ഥലത്താണ് 2450 മുതൽ 3050 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വില്ലകൾ എലിക്സിർ ഗ്രൂപ്പ് നൽകുന്നത്. ദേശീയ പാതയോരത് നിന്നും വളരെ സൗകര്യപ്രദമായ പ്രദേശത്താണ് ഈ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്.
കേരളത്തിൽ ഇപ്പോൾ ഫ്ളാറ്റകളും, വില്ലകളും വാങ്ങുന്നതിന് യോജിച്ച സമയമാണെന്നും, നോട്ട് നിരോധനത്തിന് ശേഷം പൊതുവേ ഉണ്ടായിട്ടുള്ള ഇടിവ് സാധാരണക്കാർക്കും നല്ല പ്രോപ്പർട്ടികൾ വാങ്ങുന്നതിന് സൗകര്യമായിരിക്കുകയാണെന്നും നിലവിലെ വിലയിൽ ഇനി അധികം മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ക്രിസ്ത്യൻ വാല്യൂസ് ഇൻ ബിസിനസ് ആന്റ് ചാരിറ്റി എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കൂടി സന്പാദിച്ചിട്ടുള്ള ജോൺ മാത്യു പറഞ്ഞു. മുംബൈയിൽ ചാംസ് എന്ന പേരിൽ ഒരു ബിസിനസ് ഗ്രൂപ്പിന് തുടക്കമിട്ടുകൊണ്ട് 300ഓളം കുടുംബങ്ങൾക്ക് ഇതിനോടകം ഫ്‌ളാറ്റുകൾ നിർമ്മിച്ച് നൽകിയിട്ടുള്ള ഇദ്ദേഹം കേരള മോഡലിൽ എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കാവുന്ന തരത്തിൽ ലൈവ് കേരളം എന്ന പേരിൽ മഹാരാഷ്ട്രയിൽ 50 നാല് കെട്ടുകളും പണിതുയർത്തിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഫ്‌ളാറ്റുകളും വില്ലകളും ബുക്ക് ചെയ്യുന്നതിനും വിശദാംശങ്ങൾ നേരിട്ട് അറിയുന്നതിനും ബഹ്‌റൈനിലും ഇപ്പോൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിളിക്കേണ്ട നന്പർ: 33798777 ഇ-മെയിൽ വിലാസം: sales@elixircorporates.com. website:http://www.elixirproperty.com