തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം സംഘടിപ്പിച്ചു

മനാമ : വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രാവാസികളായ തേക്കുതോട് നിവാസികളുടെ ആഭിമുഖ്യത്തിൽ തേക്കുതോട് പ്രാവാസി ഗ്ലോബൽ സംഗമം സംഘടിപ്പിച്ചു. കേരളത്തിൽ െവച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ പ്രവാസിയും സംഘടനയുടെ വൈസ് പ്രസിഡണ്ടുമായ ജേക്കബ് തേക്കുതോട് അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
ടി.പി.ജി.എസ് ട്രഷറർ ജയിംസ് തൂക്കിനാൽ സ്വാഗതവും രാജു കരിംകുറ്റിക്കൽ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും നടന്നു. മുപ്പതോളം രോഗികൾക്കായുള്ള നാല് ലക്ഷം രൂപയുടെ ധനസഹായവും നൂറോളം നിർദ്ധനർക്ക് ഓണ കിറ്റും അന്പതോളം കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.