കൗൺസിലിംഗ് ക്ലാസ് ആരംഭിച്ചു

മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ‘മന്ന 2017’ എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് ആരംഭിച്ചു. കത്തീഡ്രൽ വികാരി റവ. ഫാദർ എം.ബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം, ക്ലാസിന് നേതൃത്വം നൽകുന്ന റവ. ഫാദർ ഡോ. ജോർജ്ജി ജോസഫ്, പ്രമുഖ കൗൺസലർ ജോൺ പനയ്ക്കൽ, കത്തീഡ്രൽ ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.