സെന്റ് മേരീസ് കത്തീഡ്രലിൽ കൗൺസിലിംഗ് ക്ലാസ്സുകൾ

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രൽ എല്ലാ വർഷവും നടത്തിവരാറുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ ഈ വർഷം ‘മന്ന 2017’ എന്ന പേരിൽ 2017 സപ്തംബർ 21, 22 തീയതികളിൽ കത്തീഡ്രലിൽ െവച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 21ന് (വ്യാഴാഴ്ച്ച) രാവിലെ 9:30 മുതൽ 3:30 വരെ ടീനേജ് കുട്ടികൾക്കായിട്ടും 22ന് (വെള്ളിയാഴ്ച്ച) രാവിലെ വിശുദ്ധ കുർബ്ബനയ്ക്ക് ശേഷം 9:30 മുതൽ 10:30 വരെ ഫാമിലികൾക്കായിട്ടുമാണ് കൗൺസിലിംഗ് നടത്തുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ കടന്പനാട് ഭദ്രാദനത്തിലെ ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം ഡയറക്ടറും അടൂർ മൗണ്ട് സീയോൻ കോളേജിലെ അസി. പ്രഫസറുമായ റവ. ഫാദർ ഡോ. ജോർജ്ജി ജോസഫ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതെന്നും പങ്കെടുക്കുന്ന ടിനേജ് കുട്ടികളുടെ പേര് മുൻകൂട്ടി അറിയിക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് കോ-ഓർഡിനേറ്റർമാരായ ബിനു വർഗ്ഗീസ് (39001036), പ്രമോദ് വർഗ്ഗീസ് (36269262), സിജു ജോൺ (38805328) എന്നിവരുമായി ബന്ധപ്പെടണമെന്നും കത്തീഡ്രൽ വികാരി റവ. ഫാ. എം.ബി ജോർജ്ജ്, സഹവികാരി റവ. ഫാ. ജോഷ്വാ എബ്രഹാം, ട്രസ്റ്റി ജോർജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവർ അറിയിച്ചു.