സഹൃദ പയ്യന്നൂരിന്റെ ഓണം- വാർഷിക ആഘോഷം സപ്തംബർ 22ന്

മനാമ: പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങളുടെ കൂട്ടായ്മയായ ബഹ്റൈനിലെ സഹൃദയ പയ്യന്നൂറിന്റെ ഓണാഘോഷവും വാർഷികാഘോഷവും സപ്തംബർ 22ന് കെ.സി.എ ഹാളിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് ഓണം ഘോഷ യാത്രയും തുടർന്ന് സാംസ്‌കാരിക സമ്മേളനവും നടക്കും. സാംസ്‌കാരിക സംമ്മേളനത്തിൽ 4 പി.എം ന്യൂസ് ചീഫ് എഡിറ്റർ പ്രദീപ് പുറവങ്കര, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ പങ്കെടുക്കും.
മുപ്പതോളം കലാകാരൻമാർ അണിനിരന്നുകൊണ്ടുള്ള മലബാറിന്റെ തനത് കളിയായ പൂരക്കളിയും എടശ്ശരി ഗോവിന്ദപിള്ളയുടെ പൂതപ്പാട് കവിതയുടെ ദൃശ്യാവിഷ്ക്കാരവും സഹൃദയയുടെ ബാലവേദി അവതരിപ്പിക്കുന്ന ഡാൻസും ഇതോടനുബന്ധിച്ച് വേദിയിൽ അരങ്ങേറും.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ (പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണ്), തുടർന്ന് സഹൃദയ നാടൻ പാട്ട് ടീമിന്റെ ഈ വർഷത്തെ ഏറ്റവും പുതിയ അവതരണവുമായി നാടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും അടങ്ങിയ ചിലന്പൊലി നാടൻ കലാരൂപം അവതരിപ്പിക്കും.
തുടർന്ന് കന്പവലി, ഓണത്തല്ല്, ചട്ടിപൊട്ടിക്കൽ, പെനാൽട്ടി ഷൂട്ടൗട് തുടങ്ങിയ തനിനാടൻ ഓണക്കളികളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് ആറ്റാച്ചേരി (34049109), മുരളീകൃഷ്ണൻ കോറോം (36891118) എന്നിവരുമായി ഫോണിൽ ബന്ധപ്പെടാവുന്നതാണ്.