സി­ഗ്നൽ മാ­റും മു­ന്പ് ട്രാ­ഫിക്ക് ലൈ­റ്റു­കൾ അഞ്ച് തവണ ഫ്ളാഷ് ചെ­യ്യും


മനാമ : രാജ്യത്ത് ട്രാഫിക് സിഗ്നലുകൾ മാറുന്നതിന് മുന്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അഞ്ച് തവണ ഫ്ളാഷ് ചെയ്യുന്ന തരത്തിൽ ക്രമീകരിച്ചേക്കും. ക്യാബിനറ്റ് യോഗത്തിൽ മുഹമ്മദ് അൽ മാരീഫി എം.പിയുടെ നിർദ്ദേശം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അംഗീകരിച്ചതിനെത്തുടർന്നാണ് ഈ നീക്കം.

പച്ച നിറത്തിൽ നിന്ന് ചുവപ്പിലേയ്ക്ക് സിഗ്നൽ മാറുന്നതിന് മുന്പായി അഞ്ച് തവണ ട്രാഫിക് സിഗ്നലുകൾ ഫ്ളാഷ് ചെയ്യണമെന്നാണ് നിർദ്ദേശം. അൽ മാരീഫി എം.പിയുടെ അഭിപ്രായപ്രകാരം രാജ്യത്ത് റോഡപകടങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകും. പച്ചയിൽ നിന്ന് മഞ്ഞയിലേയ്ക്കും ചുവപ്പിലേക്കും മാറുന്നതിന് മുന്പ് ട്രാഫിക് ലൈറ്റുകൾ അഞ്ച് തവണ ഫ്ളാഷ് ചെയ്യണം. ഇത് വാഹനങ്ങൾ നിർത്തുന്നത് സംബന്ധിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകാൻ ഉപകരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed