സമൂഹ വിവാഹ പദ്ധതിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

മനാമ: കെ.എം.സിസി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന അനാഥരായ കുട്ടികളുടെ സമൂഹ വിവാഹ പദ്ധതിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനായുള്ള ഫണ്ട് സ്വരൂപണത്തിന് മനാമയിൽ കഴിഞ്ഞ ദിവസം തുടക്കമായി. നിലവിൽ മലപ്പുറം ജില്ലാ കെ.എം.സിസി കമ്മറ്റി നടപ്പിലാക്കി വരുന്ന ‘റഹ്്മ −2016−-17’ എന്ന പേരിലുള്ള വിവിധ ജീവ കാരുണ്യ പദ്ധതിയിലുൾപ്പെട്ട ഒരു സുപ്രധാന പദ്ധതിയാണ് സമൂഹ വിവാഹം.
ജില്ലയിൽ നിന്നും ലഭ്യമായ അപേക്ഷകളിൽ കൃത്യമായ അന്വേഷണം നടത്തി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന് നിരവധി പേരെയാണ് ഇതിനകം തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ സാന്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ഈ സൗജന്യ സമൂഹ വിവാഹ പദ്ധതിക്ക് ഉദാരമതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പദ്ധതിയിലേക്കുള്ള പ്രഥമ ധന സമാഹരണത്തിന്‍റെ ഉദ്ഘാടനം മുഹമ്മദ് നവാസിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഏറനാട് എം.ൽ.എ, പി.കെ ബഷീർ സാഹിബ് നിർവ്‍വഹിച്ചു.
ചടങ്ങിൽ പ്രസിഡണ്ട് സലാം മന്പാട്ടു മൂല അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ഹംസ ദാരിമി കാളികാവ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ ശംസുദ്ധീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുസ്തഫ പുറത്തൂർ, ശാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂർ, ശംസുദ്ധീൻ വെന്നിയൂർ, സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് നിലന്പൂർ, റിയാസ് ഒമാനൂർ, സുലൈമാൻ മംഗലം, ഗഫൂർ കാളികാവ്, ശിഹാബ് പ്ലസ്, വി.പി സലാം പുറത്തൂർ എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഗഫൂർ അഞ്ചച്ചവിടി സ്വാഗതവും റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.