രാ­ജ്യത്തി­ന്റെ­ ഐക്യം നി­ലനി­ർ­ത്താൻ ആഹ്വാ­നവു­മാ­യി­ കു­വൈ­ത്ത് അമീ­ർ


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഐക്യം നിലനിർത്താനുള്ള ആഹ്വാനവുമായി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. പാർലിമെന്റംഗങ്ങളോടാണ് രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ അമീർ അഭ്യർത്ഥിച്ചത്. സ്പീക്കർ വിളിച്ചുചേർത്ത എം‌.പിമാരുടെയും മന്ത്രിമാരുടെയും യോഗത്തിനു നൽകിയ പ്രസ്‌താവനയിലാണ് അമീറിന്റെ അഭ്യർത്ഥനയെന്നു സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. 

28 എം‌.പിമാരും അഞ്ച് മന്ത്രിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. മേഖലയിലെ ഗുരുതരവും അസാധാരണവുമായ സാഹചര്യങ്ങൾ അമീർ എടുത്തു പറഞ്ഞു. മേഖലയിലെ രാജ്യങ്ങളുമായി കുവൈത്തിന്റെ ബന്ധം വഷളാകത്തക്കവിധമുള്ള പ്രസ്‌താവനകളിൽ നിന്നും പരാമർശങ്ങളിൽനിന്നും എം‌.പിമാരും മന്ത്രിമാരും ഉൾപ്പെടെ വിട്ടുനിൽക്കണം. പലകാര്യങ്ങളും പ്രചരിപ്പിക്കുകയോ പൊതുജനങ്ങളോടു പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും അമീർ അഭ്യർത്ഥിച്ചു. 

അമീറിന്റെ അഭ്യർത്ഥന പൂർണമായും അംഗീകരിക്കുമെന്ന് എം‌.പിമാർ ഉറപ്പുനൽകിയതായി സ്പീക്കർ പറഞ്ഞു. കുവൈത്ത് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മഹത്തരമാണെന്നു മർസൂഖ് അൽ ഗാനിം അഭിപ്രായപ്പെട്ടു. 

വിഷമസന്ധികളിലൊക്കെ രാഷ്ട്ര നേതൃത്വത്തിനൊപ്പം നിന്ന സമൂഹമാണ് കുവൈത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദലി ചാരക്കേസ്, രാജ്യസുരക്ഷ, പൊതുനിധിയുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed