ബഹ്റൈനിൽ ചെമ്മീൻ കാലം തുടങ്ങി

മനാമ: ട്രോളിങ്ങ് നിരോധനം അവസാനിച്ചതോടെ രാജ്യത്ത് ചെമ്മീൻ സുലഭമായി എത്തിതുടങ്ങി. ഇന്നലെ മാത്രം 56,000 കിലോ ചെമ്മീനാണ് ബഹ്റൈൻ വിപണിയിൽ എത്തിയത്. പക്ഷെ ഇന്നലെ എത്തിയത് മിക്കതും ചെറിയ ചെമ്മീനുകളാണെന്ന് മത്സ്യവിൽപ്പനക്കാർ പറഞ്ഞു. ഇതിനർത്ഥം നിരോധനത്തെ മറികടന്നും ചിലർ ചെമ്മീൻ പിടിച്ചിരുന്നു എന്നതാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.ഇപ്പോൾ ഒരു ദിനാർ മുതൽ ഒന്നര ദിനാറിന് വരെയാണ് കിലോയ്ക്ക് വില ഈടാക്കുന്നത്.
മാർച്ച് മധ്യത്തോടെയാണ് ചെമ്മീന്‍ ട്രോളിങ്ങ് നിരോധനം നടപ്പിലാക്കിയത്. ആറ് മാസത്തേയ്ക്ക് നടപ്പിലാക്കിയ നിരോധനം പ്രധാനമന്ത്രിയുടെ ഇടപെടലോടെയാണ് നാല് മാസമായി ചുരുങ്ങിയത്.