ബഹ്റൈൻ പ്രവാസിയുടെ മകൻ നിര്യാതനായി

മനാമ: കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിയും, ബഹ്റൈൻ പ്രവാസിയും അസ്രി ഷിപ്പ്യാർഡിലെ ജീവനക്കാരനുമായ പവിത്രന്റെയും ഷീബയുടെയും മകനായ കിഴക്കേവീട്ടിൽ മഹാദേവ് (14) നിര്യാതനായി. സ്കൂൾ വിട്ട് വീട്ടിലെത്തിയ മഹാദേവിന് വയറ് വേദനയും ചർദ്ദിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും മംഗാലാപുരത്തേയ്ക്ക് വിദഗ്ദ്ധചികിത്സയ്ക്കായി കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. സഹോദരി ശ്രീലക്ഷി.