പ്രവേശനോത്സവം സംഘടിപ്പിച്ചു

മനാമ : സമസ്ത ബഹ്റൈൻ റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് കീഴിൽ ഹിദ്ദിൽ പ്രവർത്തിക്കുന്ന അന്‍വാറുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഹിദ്ദിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഏരിയ പ്രസിഡണ്ട് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇബ്രാഹീം ഹസൻ പുറക്കാട്ടിരി, ഇസ്സുദ്ദീൻ മൗലവി, വളപ്പിൽ ഉമർ ഹാജി കൊടുവള്ളി (ലൗലി), എന്നിവർ സംസാരിച്ചു. കമ്മറ്റി ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ രക്ഷിതാവായ ഫൈസൽ കോഴിക്കോടിൽ നിന്നും അപേക്ഷ സ്വീകരിച്ച് പ്രഥമ അഡ്മിഷൻ ഉദ്ഘാടനം ചെയ്തു.
ഹസൻ ബാബുൽ ഹുദ, അബ്ദുല്ല ടി.ടി, ഫാഇസ്, ഇസ്മാഈൽ ചേലേന്പ്ര, റാഷിദ് ടി.കെ, അസൈനാർ, റഷീദ് ബാവ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജന.സെക്രട്ടറി അബ്ദുൽ റഷീദ് വലിയേടത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് മമ്മി ഹാജി നന്ദിയും പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്‍റെ സിലബസിലാണ് മദ്റസ പ്രവർത്തിക്കുന്നത്. ഹിദ്ദിന് പുറമെ ഗലാലി, സമാഹിജ്, ദേർ, അറാദ്, അസ്−രി എന്നീ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും പ്രാപ്തരായ അദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പുതിയ കുട്ടികൾക്കുള്ള അഡ്മിഷൻ ഒരാഴ്ച വരെ നീണ്ടു നിൽക്കും. അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 34525038, 34248979, 38750560 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.