അവധി­ക്കു­ പോ­യപ്പോൾ വി­സ റദ്ദാ­ക്കി­; മടങ്ങി­യെ­ത്തി­യ പ്രവാ­സി­കൾ ബഹ്‌റൈൻ വി­മാ­നത്താ­വളത്തിൽ കു­ടു­ങ്ങി­


മനാമ: അവധിക്കു നാട്ടിലേയ്ക്ക് പോയ പ്രവാസികളുടെ വിസ  കന്പനി റദ്ദാക്കിയത് അറിയാതെ അവധി കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികൾ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. മലയാളികൾ അടക്കം നിരവധി പേരെയാണ് വിസ ഇല്ലാത്തതിന്റെ പേരിൽ എമിഗ്രേഷന്റെ പ്രത്യേക സെല്ലിൽ പിടിച്ചിട്ടിരിക്കുന്നത്. ഇന്നലെ പുലർച്ചെ മുതൽ കുടുങ്ങിക്കിടക്കുന്ന ഇവർക്ക് ആഹാരം പോലും ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. 

കോഴിക്കോട്  സ്വദേശികളായ നവാസ്, ജാഫർ, തമിഴ്നാട് സ്വദേശിയായ ബാല തുടങ്ങിയവരും എമിഗ്രേഷന്റെ പിടിയിലായവരിൽ പെടുന്നു. കന്പനിയുടെ അറിവോടെയും സമ്മതത്തോടെയും 5 മാസത്തെ അവധിക്കു പോയി വന്നതായിരുന്നു നവാസ്. ജാഫർ ആകട്ടെ ഈദ് ആഘോഷിക്കുന്നതിനു 12 ദിവസത്തെ മാത്രം അവധിക്കാണ് നാട്ടിലേയ്ക്ക് പോയത്. ബഹ്റൈനിൽ എത്തിയപ്പോഴാണറിയുന്നത് തൊഴിലുടമ തങ്ങളുടെ വിസ റദ്ദാക്കിയെന്ന്. ഇതേ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാൻ സുഹൃത്തുക്കളോട് വിമാനടിക്കറ്റ് ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണിവർ. തൊഴിലുടമയെ വിളിച്ചപ്പോൾ വിസ റദ്ദാക്കിയിട്ടില്ലെന്ന് മറുപടി പറഞ്ഞതായി ജാഫർ പറഞ്ഞു. എന്നാൽ എമിഗ്രേഷനിൽ  തന്റെ വിസ റദ്ദാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജാഫർ പറഞ്ഞു. പിന്നീട് തൊഴിലുടമയുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. 12 ദിവസത്തെ മാത്രം അവധിയെടുത്തു പോയതിനാൽ നാട്ടിൽ നിന്നും പോരുന്പോൾ വിസ സ്റ്റാറ്റസ് പരിശോധിച്ചിട്ടില്ലെന്നും ജാഫർ പറഞ്ഞു. പാകിസ്ഥാനി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 12 ഓളം ആളുകൾ സമാനമായ രീതിയിൽ പിടിക്കപ്പെട്ട് ഇവിടെ കഴിയുന്നുണ്ടെന്നും ഇവർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed