ബഹ്റൈനിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

മനാമ : ബഹ്‌റൈനിൽ മലയാളി ആത്മഹത്യ ചെയ്ത നിലയിൽ. ഷറഫ് ഡി ജിയിൽ സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നൊപ്പാർക്കിന് സമീപത്തെ തോപ്പിൽ ഋഷി ഉണ്ണിയെ (30) ആണ് ഇന്ന് രാവിലെ ഗുദൈബിയ സേക്രട്ട് ഹാർട്ട് പള്ളിക്കു സമീപത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത്. എയ്റോനോട്ടിക് എഞ്ചിനിയർ ആയിരുന്ന ഇദ്ദേഹം നാല് വർഷമായി ബഹ്റൈനിൽ എത്തിയിട്ട്. ഇന്ന് രാവിലെ 8 മണിയായിട്ടും ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്മാരായ ഋഷി രാഗ്, ഋഷി മോഗ് എന്നിവർ ബഹ്റൈനിൽ ഉണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.