ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ: ബഹറൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് വടകര കുന്നുമ്മക്കര കൊയിലോത്ത് താഴെ കുനിയിൽ വീട്ടിൽ ബിജു (38) ഹൃദയാഘാതം മൂലം മരിച്ചു. ഹൂറയിലെ സൈനാൽ മാർട്ടിനടുത്ത താമസ സ്ഥലത്ത് ഇന്നലെ രാവിലെയാണ് മരിച്ചത്. മുന്പ് സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ബഹറൈനിൽ എത്തിയിട്ട് 5 മാസം ആകുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ ബിനു, ഷിജു മാതാവ് തുടങ്ങിയവർ നാട്ടിലുണ്ട്. മൃതദേഹം ഇന്ന് വൈകീട്ടത്തെ ഗൾഫ് എയറിൽ നാട്ടിലേയ്ക്ക് കൊണ്ടുപോകും.