80 ശതമാനം വരെ ഓഫറോടെ ഒയാസിസ് ഷോപ്പിംഗ് ഫെസ്റ്റിവൽ വീണ്ടും

മനാമ : അൽ റാഷിദ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഒയാസിസ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ബഹ്‌റൈൻ എക്സിബിഷൻ സെന്ററിൽ തുടക്കമായി. റീട്ടെയിൽ വിൽപ്പനയിൽ 80 ശതമാനം വരെ വിലക്കുറവോടെയാണ് ഇവിടെ വിവിധ ബ്രാൻഡുകളുടെ വിൽപ്പന നടക്കുന്നത്. മെയ് 22 മുതൽ ആരംഭിച്ച ഓഫർ വിൽപ്പന നാളെവരെ മാത്രമായിരിക്കും. മദർ കെയർ, സ്പ്ലാഷ്, ഷൂ മാർട്ട്, ലൈഫ് ൈസ്റ്റൽ, മാക്സ്, ഹോം സെന്റർ, ബോസിനി, ന്യൂ ലുക്, ഷൂ എക്സ്പ്രസ്സ്, ലീ കൂപ്പർ തുടങ്ങിയ മുന്തിയ ബ്രാൻഡുകളുടെ ആയിരക്കണക്കിന് ഉൽ
പ്പന്നങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 300 ഫിൽസ് മുതൽ വിലയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഈ പ്രത്യേക ഒഫാറുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒയാസിസ് ഫെസ്റ്റിവൽ വൻ വിജയമാക്കണമെന്നും അൽ റാഷിദ് ഗ്രൂപ്പ് മാനേജ്മെന്റ് അഭ്യർത്ഥിച്ചു.