'പൊതുമേഖലാ സ്ഥാപങ്ങളിലെ പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തണം'


മനാമ: രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗമായി പൊതുമേഖലാ സ്ഥാപങ്ങളിലെ പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ വെട്ടി കുറക്കാനും ആവശ്യമുയർന്നു. പ്രതിനിധിസഭയിൽ എം.പി. ജലാൽ ഖാദിം ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം മുൻപോട്ട് വച്ചത്.
സർക്കാർ സ്ഥാപങ്ങളിൽ തൊഴിലെടുക്കുന്ന ബഹറൈനികൾ അല്ലാത്തവരുടെ കണക്കുകൾ സംബന്ധിച്ച ശൂറ കൗൺസിൽ, ആൻഡ് റെപ്രസെന്റേറ്റിവ്സ് കൌൺസിൽ അഫേഴ്‌സ് മിനിസ്റ്റർ ഗാനെം അൽ ബുനൈൻ ന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഖാദിം.
കൗൺസിൽ അംഗീകാരം നൽകിയിട്ടും പൊതു മേഖല സ്ഥാപങ്ങളിൽ പ്രവാസികളെ വെട്ടി കുറച്ചു സ്വദേശികളെ നിയമിക്കുന്ന കാര്യത്തിൽ വരുന്ന കാലതാമസത്തെ പറ്റിയുള്ള ഖേദവും ഖാസിം യോഗത്തിൽ പങ്കു വച്ചു.
അമ്പതു ശതമാനം പ്രവാസികളെ അവരുടെ വിസ കാലാവധി തീരുന്ന മുറയ്ക്ക് വെട്ടിച്ചുരുക്കണമെന്ന നിർദ്ദേശം മുൻപോട്ട് വച്ചിരുന്നതായും അവരുടെ അനൂകൂല്യങ്ങളിൽ അമ്പതു ശതമാനം കുറവ് വരുത്തണമെന്ന് മുൻപും സൂചിപ്പിച്ചിരുന്നതായും ഖാദിം പറയുന്നു.
ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തിയാൽ പൊതുചെലവ് കുറയ്ക്കുകയും ഗവൺമെന്റ് മേഖലകളിൽ യുവ സ്വദേശികൾക്ക് അവസരം നൽകാമെന്നും അദ്ദേഹം പറയുന്നു. ഭൂരിപക്ഷ എം പി മാരും ഇക്കാര്യം അംഗീകരിച്ചതും ഇനി സർക്കാരിന്റെ മറുപടിയ്ക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും ഖാദിം പറയുന്നു. താൻ സമർപ്പിച്ചതുമായി സാമ്യമുള്ള നിർദേശങ്ങൾ സൗദി അറേബ്യ, കുവൈറ്റ്, യുഎഇ തുടങ്ങിയ അയൽ രാജ്യങ്ങളിൽ ഏർപ്പെടുത്തിയതായും ഖാദിം പരാമർശിച്ചു.
"നമ്മൾ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലാകണം മുൻ‌തൂക്കം നൽകേണ്ടത്. തൊഴിൽ രഹിതരായ സ്വദേശികൾക്ക് പ്രയോജനം ചെയ്യുന്ന ഏഴു അടിയന്തിര നിർദേശങ്ങൾ ആണ് സമർപ്പിച്ചത്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമാണ് വൈകുന്നത്, നിരവധി പൗരന്മാരാണ് തൊഴിലില്ലയ്മ കൊണ്ട് രാജ്യം വിടുന്നത്, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 25, 000 പ്രവാസികൾക്ക് ആണ് കഴിഞ്ഞ നാല് വർഷത്തിനിടെ പൊതു-സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിച്ചത്. എന്നാൽ സ്വദേശികൾക്ക് യാതൊരു വിധ പുരോഗതിയും ഇക്കാലയളവിൽ തൊഴിൽ രംഗത്ത് ലഭിക്കുന്നില്ല" അദ്ദേഹം സൂചിപ്പിച്ചു.

 പ്രവാസി ജീവനക്കാരുടെ ശരാശരി വേതനം BD1200 ആണെന്നും, എന്നാൽ അതേ സമയം  45000 ൽ പരം സ്വദേശികളാണ് ബി ഡി 300 നും അതിനു താഴെയും ശരാശരി വേതനത്തിൽ ജോലി ചെയ്യുന്നതെന്നും ഖാദിം ചൂണ്ടികാണിച്ചു.

 

 

 

You might also like

Most Viewed